vpkpala@gmail.com 04822 210 811

Responsive image

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍: ആരംഭത്തിന് കാരണം അത്ഭുതദര്‍ശനം

ദൈവകരുണയുടെ ഭക്തി പ്രചരിക്കാനും ദൈവകരുണയുടെ തിരുനാൾ സഭയിൽ ആഘോഷിക്കാനും കാരണമായത് വിശുദ്ധ മരിയ ഫൗസ്റ്റീനയ്ക്കുണ്ടായ ദർശനമാണെന്ന് അറിയാത്ത ക്രൈസ്തവരുണ്ടാവില്ല. എന്നാൽ, പരിശുദ്ധ കുർബാനയുടെ തിരുനാൾ ആരംഭിച്ചത് ബെൽജിയത്തിലെ ഒരു കന്യാസ്ത്രീക്കുണ്ടായ ദൈവിക ദർശനത്തിൽ നിന്നാണെന്ന് അറിയാമോ! ലിബി നെഡി അനുദിനം അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യം ശരീരത്തോടും ആത്മാവോടും, മാംസത്തോടും രക്തത്തോടും, ദൈവസ്വഭാവത്തോടും മനുഷ്യസ്വഭാവത്തോടുംകൂടെ സജീവമായി നിലകൊള്ളുന്നുവെന്ന വിശ്വാസരഹസ്യം പ്രഘോഷിക്കുന്ന തിരുനാളാണ് കോർപ്പസ് ക്രിസ്റ്റി. ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ എന്നാണ് ‘കോർപ്പസ് ക്രിസ്റ്റി’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ആരാധനക്രമ കലണ്ടർ പ്രകാരം, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് ഈ തിരുനാൾ എങ്കിലും പ്രസ്തുത വ്യാഴാഴ്ചയ്ക്കുശേഷമുള്ള ഞായറിലാണ് ആഘോഷതിരുക്കർമങ്ങൾ ക്രമീകരിക്കുന്നത്. മധ്യകാലഘട്ടത്തിൽ ബെൽജിയത്തിലെ ലെയ്ഗിൽ ജീവിച്ചിരുന്ന (1193 – 1258) സെന്റ് ജൂലിയാന എന്ന കന്യാസ്ത്രീക്ക് ക്രിസ്തു നൽകിയ ഒരു ദർശനമാണ് കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷത്തിന്റെ ഉത്ഭവത്തിന് കാരണമായത്. ദർശന വരങ്ങളാൽ അനുഗ്രഹീതയായിരുന്നു സിസ്റ്റർ ജൂലിയാന. ഒരു ദിനം പ്രാർത്ഥിച്ചുകൊണ്ടിരിക്കേ, വിശുദ്ധ കുർബാനയ്ക്കായി ഒരു ആരാധനാ വിരുന്നിന്റെ തിരുനാൾ ആരംഭിക്കാൻ സിസ്റ്റർ ജൂലിയാനയ്ക്ക് കർത്താവ് ദർശനം നൽകി. 1208ലായിരുന്നു ആദ്യ ദർശനം. പിന്നീട് ഏതാണ്ട് 20 വർഷത്തോളം ഈ ദർശനം ആവർത്തിക്കപ്പെട്ടു. ഇക്കാര്യം ലെയ്ഗ് രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് റോബർട്ടിനെയും ഡൊമിനിക്കൻ സന്യാസിയായ ഹ്യൂഗ് ഓഫ് സെന്റ് ഷീറിനെയും അവർ അറിയിച്ചു. അത് ഒരു ദൈവഹിതമാണെന്ന് വിവേചിച്ചറിഞ്ഞ ബിഷപ്പ് 1246ൽ ആദ്യമായ കോർപ്പസ് ക്രിസ്റ്റി തിരുനാൾ രൂപതയിൽ ആഘോഷിക്കാൻ ഉത്തരവിട്ടു.




Related News